മെൽബണിൽ എസ്. ജാനകിയമ്മ അനുസ്മരണം; മൗനം പോലും മധുരം നവംബർ 21-ന്

മെൽബൺ: ശബ്ദമാധുര്യം കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച പ്രിയ ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരവൊരുക്കാൻ മെൽബൺ വേദിയാകുന്നു. വിപഞ്ചിക ഗ്രന്ഥശാല മെൽബണും മലയാളിപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന്റെ (AMLF 2026) ഭാഗമായുള്ള ‘അക്ഷരോത്സവം’ വേദിയിലാണ് ‘മൗനം പോലും മധുരം’ എന്ന പേരിൽ അനുസ്മരണ പരിപാടി നടക്കുന്നത്.

നവംബർ 21 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ വിശിഷ്ടാതിഥിയായി പങ്കുചേരും. ചടങ്ങിൽ ഗായകനും സംഗീത സംവിധായകനുമായ അനൂപ് ശിവശങ്കരൻ എസ്. ജാനകിയമ്മയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന്, കുട്ടികൾ ഉൾപ്പെടെ ഓസ്ട്രേലിയയിലെ പ്രതിഭാധനരായ ഗായകർ ജാനകിയമ്മയുടെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഗാനാർച്ചന നടത്തുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *