മുതലപ്പൊഴിയിൽ തിരച്ചിൽ ഊർജ്ജിതം; നാവികസേനയുടെ സ്‌കൂബാ സംഘം സ്ഥലത്തെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നടക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നാവികസേനയുടെ പ്രത്യേക സ്‌കൂബാ സംഘം സ്ഥലത്തെത്തി.

ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഏജൻസികളുടെയും സംയുക്ത ഏകോപനത്തോടെയാണ് നിലവിൽ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നാവികസേനയുടെ സ്‌കൂബാ സംഘം കൂടി ദൗത്യത്തിന്റെ ഭാഗമായതോടെ വരും മണിക്കൂറുകളിൽ പരിശോധന കൂടുതൽ ഊർജ്ജിതമാകും. ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപയോഗപ്പെടുത്തിയാണ് വിവിധ ഏജൻസികൾ സംയുക്തമായി തിരച്ചിൽ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *