പാലക്കാട് ശോഭാ സുരേന്ദ്രന് പരാജയം; മണ്ഡലം നിലനിർത്തി യു.ഡി.എഫ്

പാലക്കാട്: കേരളം ഉറ്റുനോക്കിയ ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് പരാജയം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് നില മാറിമറിഞ്ഞെങ്കിലും അന്തിമഘട്ടത്തിൽ ശോഭയ്ക്ക് പിന്നിലാകേണ്ടി വന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയത്.

പാലക്കാട് നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണിത്തീർന്നപ്പോഴും ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റ മുണ്ടാക്കാൻ സാധിച്ചില്ല.തുടക്കത്തിൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലായിരുന്നു മത്സരമെങ്കിലും പിന്നീട് യു.ഡി.എഫ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമേഷ് പിഷാരടി മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്.ശോഭാ സുരേന്ദ്രന്റെ തോൽവി ബി.ജെ.പി ക്യാമ്പുകളിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായതോടെ പാലക്കാട് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ വലിയ തോതിലുള്ള വിജയഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *