സെന്റ് ലൂയിസ്: 2026 സിന്‍ക്ഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ആര്‍. പ്രഗ്നാനന്ദയ്ക്ക് രണ്ടാം ജയം. നാലാം റൗണ്ടില്‍ ഡച്ച് താരം ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ പ്രഗ്നാനന്ദയ്ക്ക് 2.5 പോയിന്റായി. ഇതോടെ ടൂര്‍ണമെന്റിന്റെ പോയിന്റ് പട്ടികയില്‍ താരം രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുമായി അമേരിക്കന്‍ താരം വെസ്ലി സോയാണ് ഒന്നാം സ്ഥാനത്ത്.
ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദയുടെ മികച്ച മുന്നേറ്റമാണ് രണ്ടാം വിജയത്തോടെ തുടരുന്നത്.

