‘അമ്മ’ ഓഫീസ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കി

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയുട ഓഫീസിലെ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കി. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

‘അമ്മ’ ഭാരവാഹിക്കെതിരേ പരാതി നൽകിയതിനെ തുടർന്നാണ് ജീവനക്കാരിയെ പുറത്താക്കിയതെന്ന ആരോപണം ഉയർന്നിരുന്നു. സംഘടനാ പ്രസിഡന്റ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് സംസാരിക്കവേ പുറത്താക്കൽ നടപടി പിൻവലിച്ചതായി അറിയിച്ചു.

സംഭവത്തിൽ സംഘടനാ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ പരാതിയുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ അവധിയിൽ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പരാതി നൽകിയ ജീവനക്കാരി കൊച്ചി സിറ്റി പോലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *