ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കൊച്ചിയിൽ ചേർന്നു

കൊച്ചി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് എം.ആർ.എൻ പണിക്കർ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൂവോടും, വരവ്-ചെലവ് കണക്കുകൾ സംസ്ഥാന ട്രഷറർ സജീഷ് മണിയും അവതരിപ്പിച്ചു. വെൽഫെയർ വിഭാഗം കണക്കുകൾ ജനറൽ കൺവീനർ രജീഷ് പി.ടി.കെയും, സാന്ത്വനം പദ്ധതിയുടെ കണക്കുകൾ സാന്ത്വനം ജനറൽ കൺവീനർ അനിൽ തുമ്പയിലും വിശദീകരിച്ചു. സംഘടനയുടെ ബൈലോ ഭേദഗതി സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് റോണി അഗസ്റ്റിൻ അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ഞൊങ്ങിണിയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന പി.ആർ.ഒ ബാബു അൽയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി. രവീന്ദ്രൻ, വിജയൻ മാറഞ്ചേരി, ടി.ജെ വർഗീസ്, ഗിരീഷ് പട്ടാമ്പി, സന്തോഷ് ഫോട്ടോ വേൾഡ്, എ.സി ജോൺസൺ എന്നിവരും മുൻ ജനറൽ സെക്രട്ടറിമാരായ ജോയ് ഗ്രേസ്, പ്രിമോസ് ബിൻ യേശുദാസ് എന്നിവരും കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സന്തോഷ് കെ.കെ, ബി.ആർ സുദർശനൻ, എം.എസ് അനിൽകുമാർ, ടൈറ്റസ് തുടങ്ങിയ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും കൺവെൻഷൻ ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *