ആൻഡി ബേൺ ഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ശക്തമാകുന്നു

ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ആൻഡി ബേൺഹാമിന് കൂടുതൽ ശക്തമായി. ലേബർ പാർട്ടി എംപിമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ നേടിയതോടെ എതിരില്ലാതെ നേതാവാകാനുള്ള സാധ്യതയാണ് ഉയർന്നിരിക്കുന്നത്.

പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെയാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിച്ചത്. മുൻ ജൂനിയർ പ്രതിരോധമന്ത്രി ആൽ കാർൻസ് മത്സരത്തിൽ നിന്ന് പിന്മാറിയതും ബേൺഹാമിന്റെ സാധ്യത വർധിപ്പിച്ചു. ആവശ്യമായ നാമനിർദേശങ്ങളുടെ പരിധിയോട് അദ്ദേഹം ഏറെ അടുത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

നാമനിർദേശ നടപടികൾ പൂർത്തിയായ ശേഷം ബേൺഹാമിനെ ലേബർ പാർട്ടി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് ഈ മാസം 20-ന് അദ്ദേഹം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *