വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; നിരവധി പേരെ കാണാതായി

ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്നവരിൽ 15ഓളം പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ശക്തമായ കാറ്റും കടൽക്ഷോഭവും മൂലമാണ് ബോട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് വിയറ്റ്നാം അധികൃതർ സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വ്യാപകമായ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.

പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *