ഹംഗറി പ്രസിഡന്റ് സ്വന്തം സ്ഥാനമൊഴിയൽ ബില്ലിൽ ഒപ്പുവച്ചു

ബുഡാപെസ്റ്റ്:ഹംഗറി പ്രസിഡന്റ് ടമാസ് ഷുല്യോക്ക് (Tamás Sulyok) തന്റെ പ്രസിഡന്റുപദവി അവസാനിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി പീറ്റർ മജ്യാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാർലമെന്റിൽ പാസാക്കിയ ഭേദഗതിയാണ് പ്രസിഡന്റിന്റെ കാലാവധി അവസാനിപ്പിക്കുന്നത്.

മുൻ പ്രധാനമന്ത്രി വിക്ടർ ഓർബാന്റെ നേതൃത്വത്തിലുള്ള ഫിഡെസ് പാർട്ടിയുടെ പിന്തുണയോടെയാണ് ഷുല്യോക്ക് 2024-ൽ പ്രസിഡന്റായത്. പുതിയ സർക്കാർ അദ്ദേഹത്തിനെതിരെ പൊതുജനവിശ്വാസം നഷ്ടപ്പെട്ടെന്നും ഓർബാൻ ഭരണകാലത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ചിരുന്നു. രാജിവെക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഭരണഘടന ഭേദഗതി കൊണ്ടുവന്നത്.

ബില്ലിൽ ഒപ്പുവെച്ചെങ്കിലും ഇത് നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും തിരിച്ചടിയാണെന്ന് ഷുല്യോക്ക് പ്രതികരിച്ചു. നിയമപരമായ ബാധ്യത മൂലമാണ് ഒപ്പുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതുവരെ പാർലമെന്റ് സ്പീക്കർ ആഗ്നസ് ഫോർസ്റ്റ്ഹോഫർ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *