ടൈറ്റാനിക് ലൈഫ് ജാക്കറ്റിന് ലേലത്തിൽ ലഭിച്ചത് 8.39 കോടി രൂപ; ചരിത്ര റെക്കോർഡ്

ലണ്ടൻ: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ അവശേഷിച്ച അപൂർവ്വമായ ഒരു ലൈഫ് ജാക്കറ്റ് ലേലത്തിൽ വിറ്റുപോയത് വൻ തുകയ്ക്ക്. ഏകദേശം 8.39 കോടി രൂപയ്ക്കാണ് (10 ലക്ഷം ഡോളർ) ഈ ചരിത്ര സ്മാരകം ലേലത്തിൽ വിറ്റുപോയത്. ഇതോടെ, ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വസ്തുക്കളിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന ഒന്നായി ഈ ലൈഫ് ജാക്കറ്റ് മാറി.1912-ൽ നടന്ന ദുരന്തത്തിന് ശേഷം കപ്പൽ മുങ്ങിയ സ്ഥലത്തുനിന്നും കണ്ടെടുക്കപ്പെട്ട ആറ് ലൈഫ് ജാക്കറ്റുകളിൽ ഒന്നാണിത്. ടൈറ്റാനിക്കിലെ യാത്രക്കാർ ഉപയോഗിച്ചിരുന്ന ഈ ജാക്കറ്റുകൾ ചരിത്രപരമായ വലിയ പ്രാധാന്യമുള്ളവയാണ്. കപ്പൽ മുങ്ങിയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ ഒരു കപ്പലിലെ ജീവനക്കാരനാണ് ഇത് കണ്ടെടുത്തതെന്നാണ് കരുതപ്പെടുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും ജാക്കറ്റിന്റെ ഗുണനിലവാരം കാര്യമായി നഷ്ടപ്പെട്ടിട്ടില്ല എന്നത് ലേലത്തിൽ വലിയ തുക ലഭിക്കാൻ കാരണമായി.അമേരിക്കയിലെ ഒരു സ്വകാര്യ ശേഖർത്താവാണ് ഈ ലൈഫ് ജാക്കറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം. ഇതിനുമുമ്പ് ടൈറ്റാനിക്കിലെ ഒരു വയലിൻ ലേലത്തിൽ പോയതായിരുന്നു റെക്കോർഡ് തുക. പുതിയ ലേലത്തോടെ ടൈറ്റാനിക് സ്മാരകങ്ങളോടുള്ള ആഗോളതലത്തിലെ താൽപ്പര്യം വീണ്ടും വ്യക്തമായിരിക്കുകയാണ്. ലണ്ടൻ ആസ്ഥാനമായുള്ള ലേലക്കമ്പനിയാണ് ഈ ലേലം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *