തൊടുപുഴ: തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള പോലീസിന്റെയും റോട്ടറി ക്ലബ്ബ് തൊടുപുഴയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പ്രദർശന ഫുട്ബോൾ മത്സരം ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയും സർക്കാരും ലഹരി എതിരെ സ്പോർട്സ് ലഹരി ആക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഒളിമ്പ്യൻ സിനി ജോസ് പറഞ്ഞു
3 ഇന്ത്യൻ താരങ്ങളും പതിനൊന്നോളം സന്തോഷ് ട്രോഫി താരങ്ങളും അണിനിരന്നു,തൊടുപുഴ എം.എൽ.എയും സർക്കാർ ചീഫ് വിപ്പുമായ “അപ്പു ജോൺ ജോസഫ് കിക്ക് ഓഫ് നിർവഹിച്ചു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ദേശീയ-സംസ്ഥാന താരങ്ങളെ ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ‘ഓപ്പറേഷൻ തൂഫാൻ’ സന്ദേശം തൊടുപുഴ ഡി.വൈ.എസ്.പി ബൈജു നൽകി. ജിംഖാന തൃശ്ശൂർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം സുരേഷിന്റെ നേതൃത്വത്തിലാണ് ഇറങ്ങിയതെങ്കിൽ മുൻ ഇന്ത്യൻ താരം എൻ വി പ്രദീപിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അപു ജോൺ ജോസഫും റോയ് കെ പൗലോസ് അടങ്ങിയ തൂഫാൻ വാരിയെര്സ് ഇടുക്കി (2-1) പരാജയപ്പെട്ടു,, വനിതകളുടെ മത്സരം തൊടുപുഴ സോക്കർ സ്കൂൾ എറണാകുളം മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് മായി സമനിലയിൽ പിരിഞ്ഞു, ഡോക്ടർ മാത്യൂസ്
വെമ്പിള്ളി മുഖ്യ അതിഥിയായിരുന്നു.
തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിമ്മി കുന്നത്തുശ്ശേരി സ്വാഗതം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടിൽ, ജില്ലാ യൂണിറ്റ് ഭാരവാഹികളായ പി സ് മോഹൻദാസ് , സാലി സ് മുഹമ്മദ് , താജു എം.ബി , സെയ്തു മുഹമ്മദ്, എൻ പി ചാക്കോ, പിഎസ് സിനിമോൻ,സജിത്ത് കുമാർ, സജി പോൾ,
ടോമി സെബാസ്റ്റ്യൻ ജോസ് ലെറ്റ് മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാടിന്റെ നില നിൽപ്പി നായുള്ള പോരാട്ടമാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന സന്ദേശമാണ് പരിപാടിയിലൂടെ സംഘാടകർ മുന്നോട്ട് വെച്ചത്. EA അഭിലാഷ് രോഗത്തിന് നന്ദി അറിയിച്ചു


