ബംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി പി.ടി. സുബിൽ (37)യും വയനാട് സ്വദേശി അജിത് (36)യുമാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവവിവരം അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് എത്തി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *