മുണ്ടക്കയം ബൈപാസിന് സമീപം രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി;വിഗ്രഹങ്ങൾ കോടതിയിൽ ഹാജരാക്കും

മുണ്ടക്കയം: മുണ്ടക്കയം ബൈപാസിന് സമീപത്തുനിന്ന് രണ്ട് പുരാതന നാഗവിഗ്രഹങ്ങൾ കണ്ടെത്തി. ആറ്റിൽ മീൻ പിടിക്കാനെത്തിയ മുണ്ടക്കയം മടുക്ക സ്വദേശിയായ ജിനേഷ് എന്ന യുവാവാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.

ബൈപാസിന് സമീപത്തെ പുഴയോരത്ത് മീൻപിടിക്കുന്നതിനിടെയാണ് ജിനേഷിന്റെ ശ്രദ്ധയിൽ വിഗ്രഹങ്ങൾ പെട്ടത്. തുടർന്ന് വിവരം ഉടൻതന്നെ പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുണ്ടക്കയം പൊലീസും ജനപ്രതിനിധികളും പ്രദേശവാസികളും സ്ഥലത്തെത്തി പരിശോധന നടത്തി. വിഗ്രഹങ്ങൾ കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ കൗതുകത്തിനും ജനശ്രദ്ധയ്ക്കും കാരണമായിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലെടുത്ത നാഗവിഗ്രഹങ്ങൾ തുടർന്നുള്ള നിയമനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കും. വിഗ്രഹങ്ങളുടെ കാലപ്പഴക്കവും പ്രാധാന്യവും വ്യക്തമാകുന്നതിനായി പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *