അന്താരാഷ്ട്ര ലൈബ്രറി ദിനം; മുണ്ടക്കയത്ത് ദീപം തെളിയിച്ച് വായനാ സന്ദേശം

മുണ്ടക്കയം: അന്താരാഷ്ട്ര ലൈബ്രറി ദിനാചരണത്തിന്റെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് ദീപം തെളിയിക്കലും വായനാ സന്ദേശ പ്രഭാഷണവും കവിതാലാപനവും സംഘടിപ്പിച്ചു. വായനയുടെ സംസ്കാരം ശക്തിപ്പെടുത്തുകയും പുതിയ തലമുറയെ പുസ്തകങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും കൂടുതൽ അടുപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യവും സമൂഹത്തിൽ പുസ്തകങ്ങൾക്കുള്ള പങ്കും ഓർമിപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങ്.

പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ആർ. ധർമ്മകീർത്തി, ഏരിയ സെക്രട്ടറി സി.വി. അനിൽകുമാർ, നാടൻപാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പി, റജീന റഫീഖ് എന്നിവർ വായനാ സന്ദേശം നൽകി. എം.ജി. രാജു, മുഹമ്മദ് ഷാ, പി.കെ. പ്രദീപ്, നിഷ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് സുരേഷ് കുമാർ, താര മോബി, ശ്രീനാഥ്, ഷെറീന എന്നിവർ കവിതാലാപനവും ഗാനാലാപനവും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *