അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ്: ഇന്ത്യ ക്വാർട്ടറിൽ

എഎഫ്‌സി 2026 അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ലെബനോനെ 4-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം അവസാന എട്ടിൽ ഇടം നേടിയത്.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന ഇന്ത്യയ്ക്ക് ക്വാർട്ടറിൽ കടക്കാൻ വലിയ ജയം അനിവാര്യമായിരുന്നു. ലെബനോണിനെതിരായ വിജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്.

ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ചൈനയെയാണ് ഇന്ത്യ നേരിടുക. മത്സരത്തിന്റെ തീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *