മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് യുഎഇ പൗരന്മാർക്ക് വിലക്ക്

അബുദാബി: പ്രദേശിക സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ യുഎഇ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. യു എ ഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. നിലവിൽ ഈ രാജ്യങ്ങളിൽ ഉള്ള യുഎഇ പൗരന്മാർ കഴിയുന്നത്ര വേഗത്തിൽ രാജ്യത്തേക്ക് മടങ്ങിവരണമെന്നും അധികൃതർ നിർദേശിച്ചു.

പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ” പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ.

മധ്യപൂർവ്വേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും സൈനിക സംഘട്ടനങ്ങളും പശ്ചാത്തലമായാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിനോടനുബന്ധിച്ചുള്ള പ്രതിസന്ധിയും മേഖലയിൽ സുരക്ഷാ അനിശ്ചിതത്വം വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. യുഎഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *