ന്യൂഡൽഹി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ന്യൂഡൽഹിയിൽ നടന്ന 19-ാമത് തൊഴിൽ മേളയെ (റോസ്‌ഗാർ മേള) അഭിസംബോധന ചെയ്തു സംസാരിച്ചു. ഈ തൊഴിൽ മേളാ ആഘോഷം ഓരോ വ്യക്തിക്കും തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വിലയിരുത്താനുമുള്ള മികച്ചൊരു അവസരമാണ് നൽകുന്നതെന്ന് കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ കൃത്യമായി രൂപപ്പെടുത്താൻ ഇത്തരം വേദികൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തികൾക്ക് തങ്ങളുടെ ജീവിതലക്ഷ്യം രൂപപ്പെടുത്താൻ തൊഴിൽ മേളകൾ സഹായിക്കും: പീയൂഷ് ഗോയൽ

