വികസിത് ഭാരതം 2047; രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി യുവജനങ്ങളെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: ഇന്ത്യയിലെ യുവതലമുറ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്താണെന്നും 2047-ഓടെ ‘വികസിത് ഭാരതം’ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ അവർ മുൻനിരയിൽ നിന്ന് നേതൃത്വം നൽകുമെന്നും കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച ‘യൂത്ത് ഫോർ വികസിത് ഭാരത് – മൈ ഭാരത് യൂത്ത് കൺവെൻഷൻ’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പങ്കെടുത്ത ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത കൺവെൻഷനെ അഭിനന്ദിച്ച് സംസാരിച്ചു. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളുടെയും സർഗ്ഗാത്മകതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ് ഈ സമ്മേളനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകത്വം, കായികം, വിനോദം, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച യുവപ്രതിഭകളുടെ സംഭാവനകളെയും ചടങ്ങിൽ അവർ പ്രത്യേകം എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *