പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ ‘ഡൂംസ്‌ഡേ’ കമാൻഡ് വിമാനം ഇറാനിലെത്തി

മോസ്കോ: മധ്യപൂർവ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ റഷ്യയുടെ അത്യാധുനിക എയർബോൺ കമാൻഡ് വിമാനമായ ടുപൊലെവ് Tu-214PU ഇറാനിലെ ടെഹ്റാനിൽ എത്തിയതായി റിപ്പോർട്ടുകൾ. റഷ്യൻ ഭരണകൂടത്തിന്റെ സുരക്ഷിതമായ ആശയവിനിമയത്തിനും പ്രതിസന്ധി ഘട്ടങ്ങളിൽ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന പ്രത്യേക വിമാനമാണിത്.

ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യയും ഇറാനും തമ്മിലുള്ള സൈനിക-തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷവും മേഖലയിൽ തുടരുന്ന സൈനിക വിന്യാസങ്ങളും പശ്ചാത്തലമായാണ് റഷ്യയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്. എന്നാൽ വിമാനത്തിന്റെ ദൗത്യത്തെക്കുറിച്ച് റഷ്യ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *