വീടിന് തീപിടിച്ച് യുവതിക്കും അഞ്ച് പിഞ്ചുകുട്ടികൾക്കും പരിക്ക്

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റിൽ വീടിന് തീപിടിച്ച് ഇരുപതു വയസുള്ള യുവതിക്കും അഞ്ച് പിഞ്ചുകുട്ടികൾക്കും പരിക്കേറ്റു. റീജിയണൽ ക്വീൻസ്ലാന്റിലെ സ്റ്റാൻതോർപ്പിലുള്ള ലെസ്ലി പരേഡിലെ വീടിനാണ് ബുധനാഴ്ച രാവിലെ 8.41-ഓടെ തീപിടിത്തമുണ്ടായത്.

സംഭവം നടന്ന ഉടൻ തന്നെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യുവതിയെയും അഞ്ച് കുട്ടികളെയും ഉടൻ തന്നെ സമീപത്തെ സ്റ്റാൻതോർപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇതിൽ ഒരാളുടെ പരിക്കുകൾ ഗുരുതരമായതിനാൽ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം ബ്രിസ്ബേൻ ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ക്വീൻസ്ലാന്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *