സ്ത്രീസുരക്ഷ: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉന്നത ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗം വിളിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്.

സ്ത്രീസുരക്ഷ, ലഹരിമരുന്ന് വിരുദ്ധ നടപടികൾ, സർക്കാർ പദ്ധതികളുടെ പുരോഗതി എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. സംസ്ഥാന പൊലീസ് മേധാവി (ഡിജിപി), വിവിധ വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലാ ഭരണകൂടവും പൊലീസും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള അന്വേഷണവും കർശന നടപടിയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *