എറണാകുളം: വേൾഡ് മലയാളി കൗൺസിലിന്റെ (World Malayalee Council) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട നഴ്‌സിംഗ് സ്‌കോളർഷിപ്പ് വിതരണ ചടങ്ങ് ഓഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് എറണാകുളം റാഡിസൺ ബ്ലൂ (Radisson Blu) ഹോട്ടലിൽ വെച്ച് നടക്കും.
മികച്ച പഠനമികവ് പുലർത്തുന്ന 100 നഴ്‌സിംഗ് വിദ്യാർത്ഥികളുടെ പഠന സ്വപ്നങ്ങൾക്ക് പിന്തുണയേകുന്നതാണ് ഈ പദ്ധതി. സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും ₹1,000,00 (ഒരു ലക്ഷം രൂപ) വീതമാണ് ധനസഹായമായി നൽകുന്നത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.worldmalayaleecouncil.com സന്ദർശിക്കാവുന്നതാണ്.

