വെടിവെച്ചാല്‍ തിരിച്ചടിക്കും :ആഭ്യന്തര പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്ന ഇറാന്‍ നടപടിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനില്‍ നടക്കുന്ന അഭ്യന്തര കലാപം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡണ്ട്. പ്രതിഷേധക്കാരെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ ട്രംപ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ‘അവര്‍ പ്രതിഷേധക്കാരെ വെടിവെച്ചാല്‍, ഞങ്ങളും വെടിവെക്കാന്‍ തുടങ്ങും’എന്ന് അദ്ദേഹം എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനെതിരെ അതിശക്തമായ സൈനിക നടപടികള്‍ സ്വികരിച്ചേക്കുമെന്ന സൂചനയുണ്ട്.അതിനായി ചെവ്വാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍, ഭരണകൂട സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമോ സൈബര്‍ ആക്രമണമോ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക ഭീഷണി ഉയര്‍ന്നതോടെ ഇറാന്‍ ഭരണകൂടം ചര്‍ച്ചകള്‍ക്കായി ട്രംപിനെ ബന്ധപ്പെട്ടതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *