കാൻബറ: ഓസ്ട്രേലിയയുടെ സുസ്ഥിര സമുദ്ര പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി രൂപീകരിക്കുന്ന ‘നാഷണൽ ഓഷ്യൻ അഡ്വൈസറി ഗ്രൂപ്പി’ലേക്ക് വിദഗ്ധരിൽ നിന്നും താല്പര്യപത്രങ്ങൾ ക്ഷണിച്ചു. രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയുടെയും വിഭവങ്ങളുടെയും ഭാവി സംരക്ഷിക്കുന്നതിലും നയങ്ങൾ രൂപീകരിക്കുന്നതിലും ഈ സമിതി നിർണായക പങ്കുവഹിക്കും.
മത്സ്യബന്ധനം, മത്സ്യകൃഷി, ഷിപ്പിങ്, തുറമുഖങ്ങൾ, വിനോദസഞ്ചാരം, പ്രതിരോധം, പരിസ്ഥിതി പുനരുജ്ജീവനം, ഊർജം തുടങ്ങിയ സമുദ്ര അനുബന്ധ മേഖലകളിൽ നിന്നുള്ളവർക്ക് പുറമെ തദ്ദേശീയ ജനവിഭാഗങ്ങൾ , എൻ.ജി.ഒകൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, യുവാക്കൾ എന്നിവർക്കും സമിതിയിൽ അവസരമുണ്ടാകും.
കാലാവസ്ഥാ വ്യതിയാനം നേരിടൽ, സമുദ്ര സംരക്ഷണവും പരിസ്ഥിതി പുനരുജ്ജീവനവും, സമുദ്ര വ്യവസായങ്ങൾ, തദ്ദേശീയ പങ്കാളിത്തം, സഹകരണം, തുല്യതയും ഉൾച്ചേർക്കലും, വിജ്ഞാന വ്യാപനം, ധനകാര്യം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള വ്യക്തികളെയാണ് പ്രധാനമായും സമിതിയിലേക്ക് പരിഗണിക്കുന്നത്. യോഗ്യരായവർക്ക് 2026 നവംബർ 19 വ്യാഴാഴ്ച വൈകുന്നേരം 5.30-നകം താല്പര്യപത്രം സമർപ്പിക്കാവുന്നതാണ്.

