വാഷിംഗ്ടൺ: അമേരിക്കയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താൻ അതീവ സംതൃപ്തനാണെന്നും രാജ്യത്തെ ഈ നിലയിലെത്തിച്ചത് തന്റെ ഭരണനൈപുണ്യമാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ മുൻഗാമിയായ ജോ ബൈഡന്റെ തെറ്റായ സാമ്പത്തിക നടപടികളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ട്രംപിന്റെ അവകാശവാദങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ നയങ്ങൾക്ക് വലിയ സ്വീകാര്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച പുറത്തുവന്ന എൻ.പി.ആർ (NPR), മാരിസ്റ്റ് (Marist), ബി.എസ് ന്യൂസ് (BS News) എന്നിവരുടെ സംയുക്ത സർവ്വേയിൽ 59 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ സാമ്പത്തിക നയങ്ങളെ എതിർക്കുന്നതായി രേഖപ്പെടുത്തി.

