ഇറാൻ-യുഎസ് സംഘർഷഭീതിയിൽ വിപണി; ക്രൂഡ് ഓയിൽ വില ഉയരുന്നു, സ്വർണത്തിന് ഇടിവ്

ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി പശ്ചിമേഷ്യയിൽ രൂപപ്പെട്ട സൈനിക നീക്കങ്ങൾ ആഗോള സാമ്പത്തിക വിപണികളെ ജാഗ്രതയിലാക്കുന്നു. ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ ചർച്ചകൾ നടക്കാനിരിക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനിക അഭ്യാസം നടത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഇറാൻ സൈനിക നീക്കവും, മറുപടിയായി അമേരിക്കയുടെ സേനാ വിന്യാസവും വിപണിയെ സ്വാധീനിക്കുന്നു. യുഎസ് നടപടിയുണ്ടായാൽ കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ഔൺസിന് 4,965 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിലും ഇന്ന് വില കുറയാൻ സാധ്യതയുണ്ട്. എന്നാൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വിലയിൽ വർധനവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *