അവയവദാനത്തിലൂടെ ചരിത്രം കുറിച്ച കുഞ്ഞുമാലാഖ ആലിൻ ഷെറിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ പകുത്തുനൽകി വിടവാങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 131-ാം എപ്പിസോഡിലാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനെയും മാതാപിതാക്കളുടെ മഹത്തായ തീരുമാനത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചത്.

“ആലിൻ എന്നെന്നും ഓർമ്മിക്കപ്പെടും. കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന വിവരണാതീതമാണ്. എന്നാൽ ആ വേദനയ്ക്കിടയിലും മറ്റൊരു കുടുംബത്തിന് ആ ദുഃഖം ഉണ്ടാകരുത് എന്ന് കരുതി അവയവദാനത്തിന് തയ്യാറായ അരുണിന്റെയും ഷെറിൻ ആനിന്റെയും തീരുമാനം ഓരോ പൗരനെയും ആദരവ് കൊണ്ട് നിറയ്ക്കുന്നതാണ്,” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ തീരുമാനത്തിൽ അവരുടെ മഹനീയമായ ചിന്തയും ഉറച്ച വ്യക്തിത്വവുമാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 5-ന് കോട്ടയത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആനിന്റെയും മകൾ ആലിൻ ഷെറിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 12-ന് മസ്തിഷ്ക മരണം സംഭവിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. എറണാകുളത്ത് നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ടാണ് അവയവങ്ങൾ തിരുവനന്തപുരത്തെത്തിച്ചത്.

കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് നിർമ്മിക്കുന്ന അവയവദാന ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *