തെഹ്റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്ക് മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.ശത്രു രാജ്യങ്ങളുമായി ബന്ധമില്ലാത്ത കപ്പലുകൾക്ക് തെഹ്റാനുമായി മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് അലി മൗസവി വ്യക്തമാക്കി.ഫെബ്രുവരി അവസാനം ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ വൻ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്ന് നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.ലോകത്തെ അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണിത്. നിലവിലെ അനിശ്ചിതത്വം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കാനും ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്ക് മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാൻ

