ബന്ദർ അബ്ബാസ്: ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനും സമുദ്ര സുരക്ഷ നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകിയിരുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നേവി കമാൻഡർ അഡ്മിറൽ അലിറേസ തങ്സിരി കൊല്ലപ്പെട്ടു. ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാാണ് റിപ്പോർട്ട്വ്യാഴാഴ്ച പുലർച്ചെ ബന്ദർ അബ്ബാസിലെ ഒരു ഒളിത്താവളത്തിന് നേരെ നടന്ന കൃത്യമായ മിസൈൽ ആക്രമണത്തിലാണ് തങ്സിരി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മറ്റ് ചില മുതിർന്ന നാവിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.ലോകത്തെ ഇന്ധനക്കടത്തിന്റെ പ്രധാന സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനും അവിടെ ഖനികൾ സ്ഥാപിക്കുന്നതിനും മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് തങ്സിരി. അതുകൊണ്ടുതന്നെ ‘ഹോർമുസിന്റെ കാവൽക്കാരൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.തങ്സിരിയുടെ കൈകളിൽ ധാരാളം രക്തക്കറയുണ്ടെന്നും കടലിടുക്ക് ഉപരോധിച്ചതിന് അദ്ദേഹം നേരിട്ട് ഉത്തരവാദിയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാനിയൻ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾ തകർക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.2018 മുതൽ ഐആർജിസി നേവി ചീഫായി സേവനമനുഷ്ഠിക്കുന്ന തങ്സിരി, ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇസ്രായേൽ കപ്പലുകളെ വെല്ലുവിളിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതരായ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം.ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതിന് പിന്നാലെ തങ്സിരിയുടെ മരണം കൂടിയായതോടെ ഇറാന്റെ സൈനിക കരുത്തിന് ഇത് വലിയ ആഘാതമായി മാറിയിരിക്കുകയാണ്. തങ്സിരിയുടെ വധത്തോടെ ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്
ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരൻ അലിറേസ തങ്സിരിയും കൊല്ലപ്പെട്ടു; ഇറാന് കനത്ത പ്രഹരം

