ടെഹ്റാൻ: ഇറാാനിലെ പുണ്യനഗരമായ ഖോമിൽ നടന്ന ശക്തമായ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖോമിലെ ജനവാസ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മൂന്ന് കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ വ്യക്തമല്ല.തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഇറാനിയൻ റെഡ് ക്രസന്റ് (Red Crescent), അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.നിലവിൽ ഇറാാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഖോമിന് പുറമെ തലസ്ഥാനമായ ടെഹ്റാനിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.ഇറാാൻ ഭരണകൂടം ഈ ആക്രമണത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വരും മണിക്കൂറുകളിൽ മാത്രമേ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കൂ.
ഇറാാനിലെ ഖോമിൽ വ്യോമാക്രമണം: ആറു മരണം

