പാർലമെന്ററി പ്രസംഗങ്ങളുടെ സമാഹാരവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കെ.സി. വേണുഗോപാൽ എം.പി.യുടെ പാർലമെന്ററി പ്രസംഗങ്ങളുടെ സമാഹാരമായ പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു. ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന പേരിലുള്ള പുസ്തകം ലോക പുസ്തകദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്നതായി അദ്ദേഹം അറിയിച്ചു

കേരള നിയമസഭ, രാജ്യസഭ, ലോക്സഭ എന്നിവിടങ്ങളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തിയ തെരഞ്ഞെടുത്ത പ്രസംഗങ്ങളാണ് ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, നഴ്‌സുമാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളിലുള്ള നിലപാടുകളും പ്രസംഗങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം വായന സംസ്കാരം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമമാണെന്നും ലോക പുസ്തകദിനാശംസകളോടെയാണ് പുസ്തകം വായനക്കാർക്ക് സമർപ്പിച്ചതെന്നും വേണുഗോപാൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *