പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയുടെ കേന്ദ്ര ബാങ്കായ Reserve Bank of India (RBI) Paytm Payments Bank Limited-ന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി. ഏപ്രിൽ 24, 2026-ന് ബിസിനസ് സമയം അവസാനിക്കുന്നതോടെ ഈ നടപടി പ്രാബല്യത്തിൽ വന്നതായി ആർബിഐ അറിയിച്ചു

ആർബിഐയുടെ ഉത്തരവനുസരിച്ച്, ഇനി മുതൽ പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്താൻ അനുമതിയില്ല. ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949 പ്രകാരമുള്ള അധികാരപ്രകാരം ലൈസൻസ് റദ്ദാക്കിയതായും അറിയിച്ചു

ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകരുടെ താത്പര്യങ്ങൾക്ക് ഹാനികരമായ രീതിയിലാണെന്ന് ആർബിഐ കണ്ടെത്തി. കൂടാതെ, മാനേജ്മെന്റ് രീതിയും പൊതുതാൽപര്യത്തിന് അനുകൂലമല്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. ലൈസൻസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതും നിർണായക കാരണമായി ചൂണ്ടിക്കാട്ടി

ഇതിന് പിന്നാലെ ബാങ്കിനെ പൂട്ടുന്നതിനുള്ള (winding up) നടപടികൾ ആരംഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *