പ്രവാസലോകം ഉറ്റുനോക്കിയ മാറ്റം; വി.ഡി സതീശന് ലഭിച്ച ആ പഴയ കത്ത് ഇന്ന് ചർച്ചയാകുമ്പോൾ



വിദേശനാടുകളിൽ ജീവിക്കുമ്പോഴും ജന്മനാടിന്റെ ഓരോ സ്പന്ദനങ്ങളും നെഞ്ചേറ്റുന്നവരാണ് പ്രവാസി മലയാളികൾ. നാടിന്റെ വികസനത്തിൽ ആഹ്ലാദിക്കുകയും തകർച്ചകളിൽ വേദനിക്കുകയും ചെയ്യുന്ന അവർ, കേരളത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളെയും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തുടർച്ചയിൽ കേരളം നേരിട്ട വെല്ലുവിളികൾക്ക് അന്ത്യമുണ്ടാകണമെന്ന് ആഗ്രഹിച്ച പ്രവാസികൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശനിലായിരുന്നു വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നത്. ആ പ്രതീക്ഷകൾ ശരിവെക്കുന്ന ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു കത്ത

കഴിഞ്ഞ ഇരുപതു വർഷമായി പ്രവാസിയായി കഴിയുന്ന, ദുബായിലും സിഡ്‌നിയിലും അക്കാദമിക് ലക്ചററായി ജോലി ചെയ്യുന്ന ഡോ. ഗണേഷ് ബാലസുബ്രഹ്മണ്യം 2021-ൽ വി.ഡി സതീശന് അയച്ച കത്താണ് ഇപ്പോൾ പൊതുശ്രദ്ധ നേടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സതീശന്റെ ശൈലിയിൽ വലിയ മാറ്റങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹം അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു.

കേരളത്തെ പുതുക്കിപ്പണിയാൻ (Recreate) വി.ഡി സതീശന് സാധിക്കുമെന്നും, ‘വി.ഡി സതീശൻ’ എന്ന ബ്രാൻഡിനെ ഉയർത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. നാടിന്റെ പുരോഗതിക്കായി തന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സംഭാവനയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ആ കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.

Draft Proposal to Congress Party, Kerala
Respected Shri. V.D.Satheeshan (Opposition Leader) Kerala.
Summary
From
Dr. Ganesh Balasubramanian,
Political Economist/Academic Supervisor/Lecturer
Excelsia College,
Sydney,
Australia.

എന്ത് കൊണ്ട്

ഇരുപതു വര്‍ഷമായി കേരളത്തില്‍ നിന്നും പുറത്തു ജീവിക്കുന്ന, അക്കാദമിക് ലക്ച്ചറര്‍ ആയി ദുബായിലും, സിഡ്‌നിയിലും ജോലി നോക്കുന്ന എനിക്ക്, ഞാന്‍ ജനിച്ചു, പഠിച്ച നാടിനു ഇന്ന് എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് ശ്രീ സതീശനും, ശ്രീ സുധാകരനും ചേര്‍ന്ന് നടത്തുന്ന പ്രയത്‌നങ്ങള്‍ കൊണ്ട് മാത്രമേ കഴിയൂ എന്ന ഉറച്ച വിശ്വാസത്തില്‍, വളരെ കാലത്തെ ഗവേഷണത്തിന്റെയും, നിരീക്ഷണങ്ങളുടെയും ഫലമായി ഞാന്‍ കണ്ടെത്തിയ കുറെ നിര്‍ദേശങ്ങള്‍ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിന് സമര്‍പ്പിക്കുന്നു. ഞാന്‍ അങ്ങയുടെ അയല്‍വാസി കൂടിയാണ്. ജനിച്ചത് തൃപ്പൂണിത്തുറയില്‍, അപ്പാ, നെഹ്റു കോണ്‍ഗ്രസ്, വല്യച്ഛന്‍, നെഹ്റു – ഇന്ദിര കാലത്തെ അറിയപ്പെടുന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ടര്‍. പഠിച്ചത്, മഹാരാജാസ് കോളേജില്‍. രണ്ട് വര്ഷം കോളേജ് യൂണിയന്‍ മെമ്പര്‍, കോണ്‍ഗ്രസില്‍ ഒരുപാട് സുഹൃത്തുക്കള്‍, ഇടതിലും. സര്‍വോപരി പ്രൊഫ: എം. എന്‍. വിജയന്റ്റെ അടുത്ത ശിഷ്യന്‍, എനിക്ക് അദ്ദേഹം പിതൃതുല്യന്‍.

ഇന്നത്തെ പ്രശ്‌നങ്ങള്‍

ശ്രീ വി.ഡി. സതീശന്‍ സ്ഥിരമായി അവതരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാം പ്രസക്തമാണ് എന്ന് പറയേണ്ടതില്ലല്ലോ. കോവിഡും അത് ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും, സാമ്പത്തിക പ്രശ്‌നങ്ങളും തന്നെയാണ് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി എന്നത് പകല്‍ വെളിച്ചം പോലെ നമ്മുടെ മുന്പിലുണ്ട്. എന്നാല്‍ എല്ലാത്തിന്റ്റെയും അടിവേരുകളായി ഒഴുകുന്ന രാഷ്ട്രീയ, സാമൂഹിക, മതപരമായ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയും എല്ലാം കൂടെ ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട് എന്ന് അങ്ങയ്ക്ക് ബോധ്യമുണ്ട് എന്ന് എനിയ്ക്കു നിശ്ചയമുണ്ട്. കോണ്‍ഗ്രസിനെ പുനര്‍നിര്‍മിക്കാന്‍ തുടങ്ങുമ്പോള്‍ ഈ അടിവേരുകള്‍ ആണ് തിരഞ്ഞെടുപ്പിലും, സംഘടനാ നിര്‍മാണത്തിലും പ്രസക്തമാകുക എന്നും അങ്ങേയ്ക്കു അറിവുള്ളതാണ് എന്നും മനസിലാക്കുന്നു. അത് കൊണ്ട് പ്രളയ കാലത്തു ഉയര്‍ത്തിയ ‘Rebuild Kerala’ എന്നതിനെ ഒരു സമഗ്ര രാഷ്ട്രീയ ആശയം എന്ന നിലക്ക് ഞാന്‍ ‘Recreate Kerala’ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. കോവിഡ്, പ്രളയം പോലെയുള്ള മഹാമാരികള്‍ തന്നെയാണ് ആദ്യ പ്രശ്‌നങ്ങള്‍ എന്ന് പൂര്‍ണമായും മനസ്സിലാക്കിക്കൊണ്ട് എങ്ങനെയാണ് കേരളത്തെ ‘Recreate’ ചെയേണ്ടത് എന്ന ആശയം ഞാന്‍ ബഹുമാനപെട്ട പ്രതിപക്ഷ നേതാവിന്റെ സമക്ഷം വയ്ക്കുന്നു. ‘Recreate’ എന്ന് പറയുമ്പോള്‍ അതില്‍ ‘Rebuild’ എന്നതും ഉള്‍പെടുന്നുണ്ടല്ലോ. പുനര്‍നിര്‍മാണം എന്നുള്ളത് പുനഃസൃഷ്ടി എന്നാകുമ്പോള്‍ അതില്‍ സമഗ്രമായ വികസന – സാമൂഹിക സങ്കല്പങ്ങള്‍ ഇണചേരുന്നു. ഒരേസമയം കോവിഡ് സംബന്ധിയായ പുനര്‌നിര്മാണവും, മത -ജാതി – മയക്കുമരുന്ന് പോലെയുള്ള സാമൂഹിക ആശയവും ഒത്തുചേര്‍ന്ന് വന്നാലേ ‘പുനര്‍സൃഷ്ടി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ. ‘From Rebuild Kerala to Recreate Kerala’
രാഷ്ട്രീയ അടിത്തറകള്‍

  1. വിദേശ – ദേശീയ മാധ്യമങ്ങള്‍ പറയും പോലെ കേരളം ഒരു കമ്യൂണിസ്റ്റു സംസ്ഥാനമല്ല, ഒരു മതേതര സംസ്ഥാനമാണ്. (വിശദീകരിക്കാം)
  2. കപട മതേതരത്വത്തിന്റ്‌റെ പേരില്‍ ഉണ്ടായിരിക്കുന്നത് കപട ഹിന്ദുവും, കപട മുസ്ലിമും, കപട ക്രിസ്റ്റിയാനിയും ആണ്. (വിശദീകരിക്കാം)
  3. ഇന്ത്യയെ പുനര്‌നിര്മിക്കുകയും, പുനര്‍സൃഷ്ടിക്കുകയും ചെയ്ത രാഷ്ട്രശില്പി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിനെ എങ്ങനെ ഈ കാലഘത്തില്‍ ഉയര്‍ത്തി കാണിക്കാം എന്നതും, അദ്ദേഹത്തിന്റെ strategy കോണ്‍ഗ്രസിനും, കേരളത്തിനും പ്രയോജനപ്പെടുത്താം എന്നും ആലോചിക്കുക. (വിശദീകരിക്കാം)
    രണ്ടു നയങ്ങള്‍
  4. വി.ഡി. സതീശന്‍ എന്ന നേതാവിനെ ഒരു ‘ബ്രാന്‍ഡ്’ ആയി വളര്‍ത്താനുള്ള സത്യസന്ധമായ, ഗുണപരമായ പി. ആര്‍. ക്യാമ്പയിന്‍.
  5. കോവിഡ് ശാരീരിക പ്രശ്നത്തെക്കാള്‍ മാനസിക പ്രശ്‌നങ്ങള്‍ ആണ് കൂടുതല്‍ ഉണ്ടാകുന്നത്. ശ്രീ. കെ. സുധാകരന്‍ ഉണ്ടാകുന്ന കോണ്‍ഗ്രസ് കേഡര്‍മാര്‍ മലയാളിയുടെ ‘മാനസിക ആരോഗ്യത്തെ’ കേന്ദ്രീകരിച്ചു വിപുലമായ കാമ്പയിന്‍ സംഘടിപ്പിച്ചു ആരോഗ്യ – സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക ലോകത്തു ഇടപെട്ടു കൊണ്ട് ജനമനസ്സില്‍ കോണ്‍ഗ്രസിനെ ഊട്ടി ഉറപ്പിക്കുക.
    ഇത് ഒരു സംക്ഷിപ്ത രൂപം മാത്രമാണ്. അങ്ങക്ക് താല്പര്യം തോന്നിയാല്‍ അറിയിക്കുക. ഞാന്‍ ഒരു പ്രൊജക്റ്റ് ആയി തന്നെ അവതരിപ്പിക്കാം, കൂടാതെ വ്യക്തിപരമായി വി ഡി സതീശന്‍ എന്ന ‘ബ്രാന്‍ഡ്’ വികസിപ്പിക്കാനും എനിക്ക് നല്ല സംഭാവന നല്‍കാന്‍ കഴിയും.

സസ്‌നേഹം
ഡോ. ഗണേഷ് ബാലസുബ്രഹ്‌മണ്യന്‍
സിഡ്‌നി
ഓസ്‌ട്രേലിയ.

2021-ൽ വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കത്തിന്, നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ന് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. പ്രവാസി മലയാളികൾ പോലും വിശ്വസിച്ച ആ ‘രാഷ്ട്രീയ ചാണക്യന്റെ’ നിരീക്ഷണങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. പ്രവാസലോകം ആഗ്രഹിച്ചതുപോലെ നവകേരളത്തെ കെട്ടിപ്പടുക്കാനും മികച്ച ഭരണം കാഴ്ചവെക്കാനും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കട്ടെ എന്ന പ്രത്യാശയാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *