തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ചർച്ചകളില്‍ സി.പി.ഐ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ അഭിപ്രായം പറയാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് പുതിയ നേതൃത്വം വേണമെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇതുസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

