പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ഒന്നാമത്

ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ 33 റൺസിന്റെ നിർണായക ജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസിലെത്താനേ സാധിച്ചുള്ളു.

ഹൈദരാബാദിനായി ഹെൻറിച്ച് ക്ലാസൻ 69 റൺസും ഇഷാൻ കിഷൻ 55 റൺസും നേടി തിളങ്ങി. ട്രാവിസ് ഹെഡ് 38 റൺസും അഭിഷേക് ശർമ 35 റൺസും നേടി മികച്ച തുടക്കം നൽകി. നിതീഷ് കുമാർ റെഡ്ഡി പുറത്താകാതെ 29 റൺസ് നേടി.

വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി കൂപ്പർ കനോളി 59 പന്തിൽ പുറത്താകാതെ 107 റൺസ് നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. മാർക്കസ് സ്റ്റോയിൻിസ് 28 റൺസും സൂര്യാൻഷ് 25 റൺസും നേടി. ഹൈദരാബാദിനായി പാറ്റ് കമ്മിൻസും ശിവാങ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. �Deepika N

Leave a Reply

Your email address will not be published. Required fields are marked *