വന്ദേമാതരത്തിന് ദേശീയഗാനത്തിന് സമാന പദവി നൽകാൻ കേന്ദ്ര മന്ത്രിസഭാ അനുമതി

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതരത്തിന്’ ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് സമാനമായ പദവി നൽകുന്നതിനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി ദേശീയ ബഹുമതികളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി.

ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വന്ദേമാതരത്തെ അപമാനിക്കുകയോ ആലാപനം തടസപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ദേശീയഗാനത്തെ അപമാനിക്കുന്നതിനുള്ള നിയമപ്രകാരമുള്ളതുപോലെ ശിക്ഷ ലഭിക്കും. നിലവിലെ നിയമപ്രകാരം ദേശീയഗാനത്തെ അവഹേളിക്കുന്നതിന് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ബാങ്കിംചന്ദ്ര ചട്ടോപാധ്യായ രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് സുപ്രധാന നീക്കം. ഭേദഗതി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *