ഉത്തർപ്രദേശിൽ കനത്ത കാറ്റിലും മഴയിലും 11 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും കുറഞ്ഞത് 11 പേർ മരിച്ചു. ഭദോഹി, ബുദൗൺ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണതും വീടുകളുടെ മതിലുകൾ തകർന്നതുമാണ് മരണങ്ങൾക്ക് പ്രധാന കാരണം. ഭദോഹിയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ മൊബൈൽ ശൃംഖലയും വൈദ്യുതി വിതരണവും തടസപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബുദൗണിൽ കുടിലിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പെൺകുട്ടികൾ മരിച്ചു. മരങ്ങൾ വീണുണ്ടായ അപകടങ്ങളിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ ്ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. അടിയന്തര രക്ഷാപ്രവർത്തനവും നഷ്ടപരിഹാര വിതരണവും വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *