കുടിയേറ്റക്കാരെ സഖ്യം കൈവിട്ടു; പ്രതിപക്ഷ പ്രഖ്യാപനത്തിനെതിരെ എഎസ്ആർസി

മെൽബൺ: ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ആഗസ് ടെയ്‌ലറുടെ കുടിയേറ്റ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി അസൈലം സീക്കർ റിസോഴ്സ് സെന്റർ (ASRC). വോട്ടിന് വേണ്ടി കുടിയേറ്റക്കാരെ ഭയപ്പെടുത്തുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയും ചെയ്യരുതെന്ന് എഎസ്ആർസി മുന്നറിയിപ്പ് നൽകി. കുടിയേറ്റക്കാരെ സഖ്യം (Coalition) പൂർണ്ണമായും കൈവിട്ടു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സംഘടന വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി പ്രസംഗം വെറും ‘രാഷ്ട്രീയ നാടകം’ മാത്രമാണെന്ന് എഎസ്ആർസി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ജാന ഫാവേറോ വിശേഷിപ്പിച്ചു.കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ അഭയാർത്ഥി സംരക്ഷണ സംവിധാനങ്ങളെയും അവരുടെ അവകാശങ്ങളെയും തകർക്കുന്ന രീതിയിലാണ് പ്രസംഗം നടന്നതെന്ന് സംഘടന ആരോപിച്ചു.ടെയ്‌ലറുടെ പ്രസ്താവനകൾ അത്യന്തം പ്രകോപനപരവും നിരാശാജനകവുമാണെന്ന് എഎസ്ആർസി ചൂണ്ടിക്കാട്ടി. കുടിയേറ്റം സംബന്ധിച്ച ഇത്തരം വാചകക്കസർലുകൾ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പാർപ്പിട പ്രതിസന്ധിക്കും ജീവിതച്ചെലവ് വർദ്ധനവിനും കുടിയേറ്റക്കാരെ ബലിയാടാക്കരുതെന്നും ഭിന്നതയുണ്ടാക്കാതെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടതെന്നും നേരത്തെ റെഫ്യൂജി കൗൺസിലും പ്രതികരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *