രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി വരുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി ഉടൻ നേരിടേണ്ടി വരുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനയെയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പശ്ചിമേഷ്യൻ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ധനവില വീണ്ടും വർധിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. കേരളത്തിലും പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെയും ഭരണനടപടികളെയും വിമർശിച്ച രാഹുൽ ഗാന്ധി, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *