ചിന്നക്കനാലിൽ ജനവാസ മേഖലയിൽ നിന്ന് മാറാതെ കാട്ടാന;വനംവകുപ്പ് തുരത്തൽ നടപടികൾ ആരംഭിച്ചു

ചിന്നക്കനാൽ: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ നിന്ന് മാറാതെ കാട്ടാന നിലയുറപ്പിച്ചത് പ്രദേശവാസികളിൽ കടുത്ത ആശങ്ക പടർത്തുന്നു. സൂര്യനെല്ലി ടൗണിനോട് ചേർന്നുള്ള ഭാഗത്താണ് ആന നിലവിൽ തമ്പടിച്ചിരിക്കുന്നത്. ടൗണിന് തൊട്ടടുത്തായി കാട്ടാന എത്തിയതോടെ വ്യാപാരികളും വഴിയാത്രക്കാരും വലിയ ഭീതിയിലാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (ആർ.ആർ.ടി) ആനയെ ജനവാസ മേഖലയിൽ നിന്നും വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രദേശം കർശനമായ നിരീക്ഷണത്തിലാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *