2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ഉദ്ഘാടന മത്സരത്തിൽ ഇറാനും ന്യൂസിലൻഡും 2-2ന് സമനിലയിൽ പിരിഞ്ഞു. രണ്ടുതവണ പിന്നിലായ ശേഷമാണ് ഇറാൻ തിരിച്ചുവന്ന് സമനില ഉറപ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ എലിജാ ജസ്റ്റ് നേടിയ ഗോളിൽ ന്യൂസിലൻഡ് ലീഡ് നേടി. തുടർന്ന് 32-ാം മിനിറ്റിൽ റാമിൻ റെസയൻ സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 54-ാം മിനിറ്റിൽ വീണ്ടും എലൈജ ജസ്റ്റ് വലകുലുക്കി ന്യൂസിലൻഡിനെ മുന്നിലെത്തിച്ചു. എന്നാൽ 64-ാം മിനിറ്റിൽ മുഹമ്മദ് മുഹബ്ബിയുടെ ഗോളിലൂടെ ഇറാൻ വീണ്ടും ഒപ്പമെത്തി. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ ബെൽജിയവും ഈജിപ്തും 1-1ന് സമനിലയിൽ പിരിഞ്ഞതിനാൽ നാല് ടീമുകൾക്കും ഉദ്ഘാടന മത്സരങ്ങൾക്കുശേഷം ഓരോ പോയിന്റ് വീതമാണുള്ളത്. ഇറാന്റെ അടുത്ത മത്സരം ബെൽജിയത്തോടും ന്യൂസിലൻഡിന്റെ അടുത്ത മത്സരം ഈജിപ്തിനോടുമാണ്.

