ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം മതിയായ അളവില്‍ ലഭ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ധന വിതരണത്തില്‍ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍ ചില്ലറ വില്‍പ്പനശാലകളില്‍ (റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ) നിന്ന് നേരിട്ട് പെട്രോളും ഡീസലും വാങ്ങുന്നതിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയതായി പെട്രോളിയം മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. ഇത്തരം വലിയ ഉപഭോക്താക്കള്‍ റീട്ടെയിൽ ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും വിതരണ ശൃംഖല കൃത്യമായി നിലനിര്‍ത്താനുമാണ് ഈ നടപടിയെന്നും മന്ത്രാലയം വിശദീകരിച്ചു.

