ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാമിന് വൻ ജയം; പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതകൾ ശക്തമെന്ന് വിലയിരുത്തൽ

ബ്രിട്ടനിലെ മേക്കർഫീൽഡ് പാർലമെന്റ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ആൻഡി ബേൺഹാം വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഈ വിജയത്തോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവെന്ന നിലയിൽ ബേൺഹാമിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വിജയത്തിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത ബേൺഹാം, തന്റെ ലക്ഷ്യം ഒരു എംപി സ്ഥാനം മാത്രമല്ലെന്നും രാജ്യത്ത് അടിസ്ഥാനപരമായ മാറ്റമാണ് ആവശ്യമെന്നും പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരാജയമാണെന്നും സമ്പദ്‌വ്യവസ്ഥ, വ്യവസായം, വിദ്യാഭ്യാസം, കുടിയേറ്റ നയം എന്നിവയിൽ സമഗ്ര പരിഷ്‌കരണങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ ബേൺഹാമിനെ അഭിനന്ദിച്ചു. അതേസമയം, ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റം ആവശ്യപ്പെട്ടുള്ള ചർച്ചകൾ ശക്തമായിരിക്കെ, സ്റ്റാർമറെ പിന്തുണയ്ക്കുന്ന വിഭാഗം അദ്ദേഹത്തിന്റെ നേതൃത്വത്തെ തുടർന്നും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *