വൺ നേഷൻ പാർട്ടിയെ പിന്തുണച്ച് ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് ജെയ്ൻ ഹ്യൂം; ലേബർ പാര്‍ട്ടിയുടെ ഭരണത്തില്‍ ആശങ്കയെന്നും പ്രതികരണം

സിഡ്നി: ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ‘വൺ നേഷൻ’ (One Nation) ശത്രുപക്ഷത്തു ള്ളവരല്ലെന്ന് വ്യക്തമാക്കി ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് ജെയ്ൻ ഹ്യൂം രംഗത്ത്. പ്രമുഖ റേഡിയോ സ്റ്റേഷനായ 2GB-ക്ക് നൽകിയ അഭിമുഖത്തിലാണ് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസനെ പ്രതിരോധിച്ചു കൊണ്ട് ജെയ്ൻ ഹ്യൂം സംസാരിച്ചത്. വൺ നേഷൻ പാർട്ടി നിലവിൽ രാജ്യത്ത് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

വൺ നേഷൻ പാർട്ടിയുടെ എല്ലാ നയങ്ങളോടും തനിക്ക് പൂർണ്ണമായി യോജിക്കാൻ കഴിയില്ലെങ്കിലും നിലവിലെ ഭരണകക്ഷിയായ ലേബർ പാർട്ടി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ തനിക്ക് വലി യ ആശങ്കയുണ്ടെന്ന് ഹ്യൂം തുറന്നുപറഞ്ഞു. രാജ്യത്ത് വൺ നേഷൻ പാർട്ടിക്ക് ജനപിന്തുണ വർദ്ധിച്ചുവരുന്ന തിനെ നിലവിലെ ജീവിതച്ചെലവ് വർദ്ധനവിനോടും അതുണ്ടാക്കുന്ന ജനരോഷത്തോടും അവർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന ബോധവും ജീവിതനിലവാരം വളരെ വേഗത്തിൽ പിന്നോട്ട് പോയതുമാണ് ജനങ്ങളെ പ്രകോപിതരാക്കുന്നതെന്നും, ഈ സാഹചര്യമാണ് വൺ നേഷൻ പാർട്ടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും ജെയ്ൻ ഹ്യൂം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *