ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനെ പരിഹസിച്ച് ട്രംപ്; ‘ഇറാനെ തകർത്തു’വെന്ന് അവകാശവാദം

വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ ഇറാനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇറാനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്.

“ഇറാനെ ഞങ്ങൾ തകർത്തു. അവർ ഇപ്പോൾ ഒത്തുതീർപ്പിന് അതീവ താത്പര്യപ്പെടുകയാണ്. സംസ്കാരച്ചടങ്ങുകൾക്കായി ഒരാഴ്ചത്തെ ഇടവേള പോലും ഞങ്ങൾ അനുവദിച്ചു, കാരണം ഞങ്ങൾ നല്ല ആളുകളാണ്,” എന്നാണ് ട്രംപ് പറഞ്ഞത്.

ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച ടെഹ്‌റാനിൽ ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. ചടങ്ങുകൾക്കിടെ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ മുദ്രാവാക്യങ്ങളും പ്രതികാര ആഹ്വാനങ്ങളും ഉയർന്നു. ചടങ്ങുകൾക്ക് ശേഷം ഖമേനിയുടെ ഭൗതികശരീരം മഷ്ഹദിലെ ഇമാം റെസാ ദർഗയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *