പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശം; ഹൃദ്യമായ സ്വാഗതമാശംസിച്ച് ഓസ്ട്രേലിയന്‍ പ്രതിപക്ഷ നേതാവ്

സിഡ്നി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് ഹൃദ്യമായ സ്വാഗതമാശംസിച്ച് ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ. ജനാധിപത്യ മൂല്യങ്ങളും ആഴത്തിലുള്ള ചരിത്രവും സ്വാതന്ത്ര്യത്തിലുള്ള ദൃഢവിശ്വാസവും പരസ്പരം പങ്കുവെക്കുന്ന രണ്ട് അഭിമാനകരമായ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയുമെന്ന് അദ്ദേഹം പറഞ്ഞു.

“കൂടുതൽ അപകടകരമായിക്കൊണ്ടിരിക്കുന്ന ഈ ലോക സാഹചര്യത്തിൽ, പരമാധികാരം സംരക്ഷിക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്നതിനും ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിച്ച് പ്രവർത്തിക്കണം,” ടെയ്‌ലർ കൂട്ടിച്ചേർത്തു. പരസ്പര വിശ്വാസത്തിലും വ്യാപാരത്തിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും അധിഷ്ഠിതമാണ് ഈ സൗഹൃദമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നരേന്ദ്ര മോദിയുടെ മൂന്നാമത്തെ ഓസ്‌ട്രേലിയൻ സന്ദർശനമാണിത്. ഇതോടെ ഓസ്‌ട്രേലിയ മൂന്ന് തവണ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും.

Leave a Reply

Your email address will not be published. Required fields are marked *