വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യക്കപ്പലുകൾക്കും സുരക്ഷിതവും തുറന്നതുമാണെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പും തെഹ്റാൻ നൽകണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാദേശിക മധ്യസ്ഥരിലൂടെയും നേരിട്ടുമാണ് ഈ ആവശ്യം ഇറാനെ അറിയിച്ചതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര നാവികഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നടപടികൾ ഇറാന്റെ അധികാരപരിധിയിലാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പ്രതികരിച്ചു. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലപാട് വ്യത്യാസം തുടരുകയാണ്.

