വാഴക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരപരിക്ക്

വാഴക്കുളം: വാഴക്കുളം ആറാം മൈലിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ വാഴക്കുളം കാർമ്മൽ ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ മഞ്ഞള്ളൂർ നടുവിലേടത്ത് സന്തോഷ് (52) നാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക്, തൊടുപുഴ ഭാഗത്തുനിന്നും മൂവാറ്റുപുഴ യിലേക്ക് വരികയായിരുന്ന അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയാ യിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പെരുമ്പാവൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ സന്തോഷ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് കല്ലൂർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഓട്ടോ വെട്ടിപ്പൊളിച്ചാണ് സന്തോഷിനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തന്നെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിദ്യാർത്ഥികൾ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വാഴക്കുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *