കുമളിയിൽ വൻ നിരോധിത പുകയില വേട്ട; ട്രാവലറിൽ നിന്ന് 30 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കുമളി: അതിർത്തി മേഖലയായ കുമളി റോസാപ്പൂക്കണ്ടത്ത് എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന ട്രാവലർ വാഹനത്തിൽ നിന്നാണ് 30 ചാക്കിലധികം പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് കണ്ടെടുത്തത്.

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതാണ് ഇവയെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെയും കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *