ഗുവാഹത്തി/ഡെറാഡൂൺ: അസമിൽ പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യത്തിന് ആശ്വാസകരമായ മാറ്റം അനുഭവപ്പെടുമ്പോൾ ഉത്തരാഖണ്ഡിൽ കനത്ത മഴ നാശം വിതയ്ക്കുന്നു.
അസമിലെ 631 ഗ്രാമങ്ങളിലായി 4.45 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട ശിവസാഗർ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ദാരിക, ദിഖോവ് നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ആശ്വാസത്തിന് വകനൽകു ന്നുണ്ടെങ്കിലും നിരവധി ഉൾഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ബോട്ടുകൾ മാർഗ്ഗം ഈ മേഖലക ളിലേക്ക് ആവശ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അതേസമയം, അസമിൽ നിന്നുള്ള എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിതർക്ക് കേന്ദ്രസർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി.
അതേസമയം, ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം പൂർണ്ണമായും ദുരിതത്തിലാ യിരിക്കുകയാണ്. തോരാതെ പെയ്യുന്ന മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതും മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലും ഗതാഗതത്തെയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ തടസ്സപ്പെടുകയും ഭവനങ്ങളിൽ വെള്ളം കയറുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

